ബിഎംഎസ് വയനാട് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ വനിതാ ദിനം ആചരിച്ചു.യോഗ ത്തിന്റെ ഉദ്ഘാടന കർമ്മം അഡ്വക്കറ്റ് ബബിത എസ് നായർ നിർവഹിച്ചു.പി.എച്ച് പ്രസന്ന അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം വയനാട് ജില്ലാ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചന്ദ്ര കിഴക്കയിൽ നടത്തി. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം, സിന്ധു ചിരുതേയിൽ, സംസാരിച്ചു. ശ്രീലത മാനന്തവാടി, ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ് സമരോപ്,ദീപ മേപ്പാടി തുടങ്ങിയവർ സംസാരിച്ചു.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം
മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.







