റോഡ് ഇടിഞ്ഞു വീണ് തകർന്ന തരിയോട് പത്താംമൈൽ പിലാക്കണ്ടി സുനിതയ്ക്ക് ഇതു വരെ വീട് പുനർ നിർമ്മാണത്തിന് നടപടി ആയില്ല. 1.18 കോടി മുടക്കി റോഡ് നന്നാക്കിയെങ്കിലും വീട് നന്നാക്കാത്തതിനാൽ സുനിതയും ഭർത്താവ് ശശിയും രണ്ട് പെൺ മക്കളും അടങ്ങുന്ന കുടുംബം ഇപ്പോഴും ബന്ധു വീട്ടിൽ കഴിയുന്നു. പ്രളയ ഫണ്ട് 4 ലക്ഷം അനുവദിച്ചിട്ടുണ്ട് എന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അതേ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും സുനിത പറഞ്ഞു. 4 ലക്ഷമാണ് അനുവദിച്ചത് എങ്കിൽ അത് അപര്യാപ്തമാണെന്നാണ് കുടുംബം പറയുന്നത്. 6 ലക്ഷത്തിലധികം ചെലവഴിച്ച് നിർമിച്ച വീട് റോഡ് ഇടിഞ്ഞാണ് തകർന്നത്. അത് പുനർ നിർമിക്കാൻ ഈ തുക മതിയാകില്ലെന്നും സുനിതയുടെ കുടുംബം.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






