കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കല്‍പ്പറ്റയില്‍ എല്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാവായ എം.വി ശ്രേയാംസ്‌കുമാര്‍ ആണ് സ്ഥാനാര്‍ഥി.ശ്രേയാംസ്‌കുമാര്‍ കല്‍പ്പറ്റയില്‍ നിന്ന് മുമ്പ് രണ്ട് തവണ നിയമസഭയില്‍ എത്തിയിട്ടുണ്ട്. 2006 ല്‍ എല്‍.ഡി.എഫ് പ്രതിനിധിയായും 2011 ല്‍ യു.ഡി.എഫ് പ്രതിനിധിയുമായാണ് നിയമസഭയിലെത്തിയത്.യു.ഡി.എഫിനായി 2016 ല്‍ കല്‍പ്പറ്റയില്‍ നിന്ന് വീണ്ടും നിയമസഭയിലേക്ക് മത്സരിച്ച ശ്രേയാംസ്‌കുമാര്‍ പരാജയപ്പെട്ടിരുന്നു. ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് ശ്രേയാംസ്‌കുമാര്‍. ഇതോടെ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും ഇടത് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം പൂര്‍ത്തിയായി കഴിഞ്ഞു.

നേരിയ ആശ്വാസം, സ്വർണവിലയിൽ ഇടിവ്; അഞ്ച് ദിവസത്തിനുശേഷം വില താഴേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയാണ്. ഇന്നലെ 120 രൂപ