എൽ.ഐ.സി. ഓഫ് ഇന്ത്യ കോഴിക്കോട് ഡിവിഷൻ്റെ കീഴിലുള്ള കൽപ്പറ്റ ബ്രാഞ്ചിൻ്റെ പുതിയ ഗസ്റ്റ് ഹൗസിൻ്റെയും സ്റ്റാഫ് ക്വാട്ടേഴ്സിൻ്റെയും ഉദ്ഘാടന കർമ്മം എൽ.ഐ.സി. സൗത്ത് സോൺ സോണൽ മാനേജർ കെ. കതിരേശൻ വെർച്ച്വൽ ഫ്ളാറ്റ് ഫോമിൽ നിർവഹിച്ചു.
കോഴിക്കോട് സീനിയർ ഡിവിഷണൽ മാനേജർ ശിലാഫലകം അനാച്ഛാദനം ചെയ്തു. കോഴിക്കോട് ഡിവിഷൻ മാർക്കറ്റിങ്ങ് മാനേജർമാരായ ടി കെ സൈമൺ , എ.ഷിയാസ്, കൽപ്പറ്റ ബ്രാഞ്ച് മാനേജർ പി.സി ബാബു, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൽ.ഐ.സി. കൽപ്പറ്റ ബ്രാഞ്ചിലെ ഏജൻറുമാർ മറ്റ് ക്ഷണിതാക്കൾ എന്നിവർ സന്നിതരായിരുന്നു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





