നിയമസഭ തിരഞ്ഞെടുപ്പ്: മാര്‍ച്ച് 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ജില്ലയിലെ വോട്ടെടുപ്പ് വൈകീട്ട് 6 വരെ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇറങ്ങിയതോടെ ജില്ലയില്‍ പത്രിക സ്വീകരിക്കുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വരണാധി കാരികളുടെ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ പതിച്ചു. വിജ്ഞാപന പ്രകാരം വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 6 ന് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വയനാട് ജില്ലയിലെ വോട്ടെടുപ്പ് സമയം.

പത്രികാ സമര്‍പ്പണത്തിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച്ച ആരും തന്നെ പത്രിക സമര്‍പ്പിച്ചിട്ടില്ല. മാനന്തവാടി നിയോജക മണ്ഡലത്തിലേക്കുളള പത്രിക വരണാധികാരിയായ സബ്കളക്ടറുടെ ഓഫീസിലും സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളുടേത് യഥാക്രമം വരണാധികാരികളായ കളക്ട്രേറ്റിലെ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നിവരുടെ ഓഫീസുകളിലുമാണ് സമര്‍പ്പിക്കേണ്ടത്.

മാര്‍ച്ച് 19 (വെള്ളി) വരെയുള്ള ദിവസങ്ങളില്‍ (പൊതു ഒഴിവ് ദിവസമല്ലാതെ) സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ ആണ് പത്രിക നല്‍കേണ്ടത്. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20 ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം പരമാവധി രണ്ടു പേര്‍ മാത്രമെ ഉണ്ടാകാന്‍ പാടുള്ളൂ. പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ രണ്ടു വാഹനങ്ങളില്‍ അധികം ഉപയോഗിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥിയും കൂടെ എത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ശാരീരിക അകലം കര്‍ശനമായി പാലിക്കണം. നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി തയ്യാറാക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടലില്‍ (suvidha.eci.gov.in) ലഭ്യമാണ്. സ്ഥാനാര്‍ത്ഥികളുടെ സത്യ പ്രസ്താവന ഈ പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്കും കാണാന്‍ സാധിക്കും.

വരണാധികാരികളും ഉപവരണാധികാരികളും

മാനന്തവാടി :
വരണാധികാരി – വികല്‍പ് ഭരദ്വാജ് (സബ് കളക്ടര്‍)
ഉപവരണാധികാരി – കെ.ടി അബ്ദുള്‍ ഹക്കീം (സ്പെഷ്യല്‍ തഹസില്‍ദാര്‍- എല്‍.ആര്‍, മാനന്തവാടി)

കല്‍പ്പറ്റ :
വരണാധികാരി – ഷാമിന്‍ സെബാസ്റ്റ്യന്‍ (ഡെപ്യൂട്ടി കളക്ടര്‍- എല്‍.ആര്‍)
ഉപവരണാധികാരി – കെ.ഷാജി ( സീനിയര്‍ സൂപ്രണ്ട് ഇന്‍സ്പെക്ഷന്‍& വിജിലന്‍സ്, കളക്ട്രേറ്റ്)

സുല്‍ത്താന്‍ ബത്തേരി :
വരണാധികാരി – സി. മുഹമ്മദ് റഫീക്ക് ( ഡെപ്യൂട്ടി കളക്ടര്‍- എല്‍.എ)
ഉപവരണാധികാരി – എസ്.എന്‍ സതീശന്‍ (തഹസില്‍ദാര്‍- ആര്‍.ആര്‍, അമ്പലവയല്‍)

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ

ബത്തേരി പോലീസ് സ്റ്റേഷനിൽ അതിക്രമം; മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ബന്ധുവിനെതിരായ പരാതി അന്വേഷിക്കാനെത്തിയ കോട്ടയം സ്വദേശി ആൻസ് ആന്റണി (26) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ട്രെയിനുകളില്‍ മദ്യകുപ്പിയുമായി യാത്രചെയ്യാമോ? നിയമങ്ങളറിയാം, നിയന്ത്രണങ്ങളും

ബസ്സുകള്‍ വിമാനങ്ങള്‍ എന്നിവയെ അപേക്ഷിച്ച് യാത്രചെയ്യാന്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന സൗകര്യപ്രദമായ മാര്‍ഗ്ഗമാണ് ട്രെയിന്‍. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരുടെ സൗകര്യത്തിനായി പല പുതിയ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍

കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി

എല്ലാ വോട്ടർമാരും ശ്രദ്ധിക്കുക! എസ്ഐആർ ഓൺലൈൻ വഴിയുള്ള സബ്മിഷൻ ഇന്ന് മുതൽ, കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9ന്

കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍)വുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.