ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി.

ന്യൂഡൽഹി : വ്യവസായി ഗൗതം അദാനിയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽകൂടി. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോൺ മസ്കിനെയും മറികടന്ന് ഈ വർഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി മാറി. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്ട്രേലിയയിൽ കൽക്കരി ഖനികളും ഏറ്റെടുത്തതിന് പിന്നാലെയാണിത്.

ലോകത്തെ അതിസമ്പന്നരും ടെസ്ല സിഇഒയും സഹസ്ഥാപകനുമായ ഇലോൺ മസ്ക്, ആമസോൺ ഡോട്ട് കോം സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരെയാണ് അദാനി സമ്പത്തിന്റെ കാര്യത്തിൽ മറികടന്നത്. ലോകത്ത് മറ്റാരെക്കാളും സമ്പത്താണ് അദാനിക്ക് കുന്നുകൂട്ടാൻ കഴിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സമ്പത്ത് 16.2 ബില്യൺ അമേരിക്കൻ ഡോളർകൂടി വർധിച്ചതോടെ അദാനിയുടെ മൊത്തം സമ്പത്ത് 50 ബില്യൺ അമേരിക്കൻ ഡോളറായി മാറിയെന്ന് ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് വ്യക്തമാക്കുന്നു.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയറുകൾ 50 ശതമാനം മുതൽ 90 ശതമാനം വരെ ഉയർന്നതോടെയാണ് ബില്യൺ ഡോളർ ക്ലബ്ബിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ വ്യവസായിയായി അദ്ദേഹം മാറിയത്. അദാനി വർധിപ്പിച്ച സ്വത്തിന്റെ പകുതിയോളം (8.1 ബില്യൺ ഡോളർ) മാത്രമെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് 2021 ൽ നേടാനായുള്ളൂ.

അദാനി ടോട്ടൽ ഗ്യാസ് ഷെയറുകളുടെ മൂല്യം ഇരട്ടിയായി വർധിച്ചിരുന്നു. അദാനി എന്റർപ്രൈസസ് ഓഹരികളുടെ മൂല്യം 90 ശതമാനവും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റേത് 79 ശതമാനവും അദാനി പവർ, അദാനി പോർട്സ്, സ്പെഷ്യൽ എക്കണോമിക് സോൺസ് എന്നിവയുടെ ഓഹരിമൂല്യം 50 ശതമാനത്തിലധികമാണ് വർധിച്ചത്.

ലേലം

അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936

ദർഘാസ് ക്ഷണിച്ചു.

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മരുന്ന് കവർ, എക്സ്- റേ കവർ, ബ്ലഡ്‌ ബാഗ് കവർ എന്നിവയുടെ വിതരണത്തിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 21 രാവിലെ 11.30 നകം സുൽത്താൻ ബത്തേരി സൂപ്രണ്ട്

സ്പോട്ട് അഡ്മിഷൻ

പി കെ കാളൻ മെമ്മോറിയൽ കോളജിൽ ബി എസ്‌ സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ (ജൂലൈ19) മുതൽ ജൂലൈ 23 വരെ. എസ്‌സി/

ബാംബൂ വില്ലേജിലെ സംരംഭകർ സംരംഭകത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

തൃക്കൈപ്പറ്റ:തൃക്കൈപ്പറ്റ ബാംബൂ വില്ലേജിലെ വിവിധ സംരംഭകത്വ കൂട്ടായ്മകൾ പ്രവർത്തനങ്ങൾ വിപുലീകരിച്ച് സംരംഭകത്വ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചു. കരകൗശലം, ഭക്ഷ്യ സംസ്കരണം, ചിത്രകല, ഹോം സ്റ്റേ,ഡ്രൈ ഫ്ലവർ, മുള നേഴ്സറി, ബാംബൂ കൺസ്ട്രക്ഷൻ, തേൻ കർഷകർ,

ഷോർട്ട് ഫിലിം മത്സരം

മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള സൃഷ്ടിപരമായ ശ്രമങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. 3 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹിന്ദി/ഇംഗ്ലീഷ്/ ഇംഗ്ലീഷ് സബ്

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം മുട്ടിൽ മണ്ഡലം കോൺഗ്രസ്‌ കമിറ്റി നടത്തി. മണ്ഡലം കോൺഗ്രസ് കമിറ്റി പ്രസിഡന്റ്‌ജോയ് ജോൺ തൊട്ടിത്തറ ആദ്യക്ഷധ വഹിച്ച യോഗത്തിൽ ഡി സി സി ജന:സെക്രട്ടറി ബിനുതോമസ്അനുസ്മരണയോഗം ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.