കൽപറ്റ: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽകരിക്കാനുള്ള കേന്ദ്ര സർക്കാർ
നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാർ 15,16 തിയതികളിൽ നടത്തുന്ന അഖിലേന്ത്യാ
പണിമുടക്കിന് മുന്നോടിയായി ആൾ ഇന്ത്യ നാഷണലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ്
ഫെഡറേഷൻ ലീഡ് ബാങ്കിന് മുൻപിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. ജെ. അനിൽകുമാർ
ഉദ്ഘാടനം ചെയ്തു. അതുൽ പി. വിനോദ് അധ്യക്ഷത വഹിച്ചു. ജിജൊ കുര്യാക്കോസ്,
വി.ജെ. ജിജേഷ് എന്നിവർ പ്രസംഗിച്ചു. സി.ജെ. ജോയി സ്വാഗതവും ഹരിഹര പ്രസാദ്
നന്ദിയും പറഞ്ഞു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





