സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ ) പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അസിസ്റ്റന്റ് കളക്ടര്‍ ബല്‍പ്രീത് സിംഗിന് കൈമാറി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, നെഹ്‌റു യുവ കേന്ദ്ര യു എന്‍ വി ജില്ലാ യൂത്ത് ഓഫീസര്‍ ആര്‍ എസ് ഹരി, സി പി സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






