കൽപ്പറ്റയിൽ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഡ്രൈവർക്ക് പരിക്കുണ്ട്, ഇയാളെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതേ തുടർന്ന് കെട്ടിടം ഭാഗികമായി തകർന്നു. വെള്ളാരം കുന്നിൽ ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ബിൽഡിംഗ് തകർന്ന് കൊണ്ടിരിക്കുന്നു. ലോറി ഡ്രൈവറെ അഗ്നി രക്ഷാ സേന കട്ടർ, സെപ്ര ഡർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് , ലോറിയുടെ ഭാഗങ്ങൾ മുറിച്ച് മാറ്റി രക്ഷപ്പെടുത്തി. ശ്രീ. ഗൗതം (70) ആണ് പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.

കത്തിക്കയറി വെളിച്ചെണ്ണ വില; ഡിസ്കൗണ്ട് തട്ടിപ്പുകളിൽ വീണു പോകല്ലേ! വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന
തിരുവനന്തപുരം: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍