കരണി: കരണി ജനത വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട അഖില വയനാട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എ.എഫ്.സി. തലക്കല്‍ ജേതാക്കളായി. റണ്ണേര്‍സ് അപ്പിനുള്ള ട്രോഫി എ.കെ.ജി കുമ്പളേരി കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എം. പി. നജീബ് , ജനത വായനശാല സെക്രട്ടറി ടി ടി ദേവസ്യ എന്നിവര്‍ സമ്മാനിച്ചു. ചടങ്ങില്‍ ഫിറോസ് എ.വൈ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ കെ.എന്‍, അനുല്‍ മുഹമ്മദ് ഇ.എസ് , ആല്‍ബിന്‍ പി, ജിത്തു കെ.ജെ, ഷാജന്‍ സി.ഒ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കമ്മറ്റി അംഗങ്ങളും ജനത വായനശാല ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







