മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും 12 കിലോ 100ഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെടുത്തു.മൈസൂരുവില്‍ നിന്നും കോട്ടയത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ 1200 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ബാഗിലാക്കിയ നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ആര്‍ പദ്മകുമാര്‍,ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിഒമാരായ കെ.ബി ബാബുരാജ്,കെ.ശശി,സിഇഒമാരായ സി.ജി അമല്‍ദേവ്,കെ.എ അര്‍ജുന്‍,എം.ഷാജു,ബാലകൃഷ്ണന്‍,സുബിഷ് എന്നിവരാണ് വാഹന പരിശോധനയില്‍ പങ്കെടുത്തത്.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







