ആനപ്പാറ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ എയ്ഞ്ചൽസ് വിംഗുമായി സഹകരിച്ച് ഒന്നാം വർഷ വളണ്ടിയർമാർക്കായി ജീവൻ രക്ഷാപരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. സിപിആർ മുതിർന്നവരിലും കുട്ടികളിലും നൽകുന്ന വിധം ഡമ്മിയുടെ സഹായത്തോടെ കുട്ടികൾ ചെയ്തു മനസ്സിലാക്കി. ചെറിയ കുട്ടികളിലും മുതിർന്നവരിലും ഭക്ഷണ പദാർത്ഥം തൊണ്ടയിൽ കുടുങ്ങിയാൽ എടുക്കുന്ന വിധം, ബൈക്ക് അപകടത്തിൽ പെട്ടാൽ ഹെൽമെറ്റ് അഴിക്കുന്നതും അപകടത്തിൽ പെട്ടവരെ വാഹനങ്ങളിൽ കയറ്റുന്നതെങ്ങനെ എന്നിവയും പരിശീലിപ്പിച്ചു. പാമ്പ് കടിയേറ്റാൽ, തീപ്പൊള്ളലേറ്റാൽ തുടങ്ങിയ സമയങളിൽ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ച് വിശദമായി ക്ലാസ്സ് എടുത്തു. ചടങ്ങിൽ നിസാർ അഹമ്മദ്, ബിഷർ അമീൻ, എ.എം ബഷീർ, ലുഖ്മാൻ , അമിതാബ് , അഷ്മിത എന്നിവർ സംസാരിച്ചു.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!
പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില







