‘‘മന്ത്രിയുടെ തോളിൽ കൈയിട്ടുനടന്ന് എടാ ശ്രേയൂ എന്നു വിളിക്കണം. ഒരു മന്ത്രിയോട് പേടിയില്ലാതെ സംസാരിക്കണം. എന്റെ കൂടെ പഠിച്ചതാണെന്ന് പറയണം’’. ഹാരിസ് നീലിക്കണ്ടിയുടെ ആഗ്രഹത്തിന് കൂട്ടുകാരുടെ നിറഞ്ഞ കൈയടി. ഹാരിസിന്റെ മോഹം നടക്കാൻ പോവുകയാണെന്ന് ജാഫർ സേഠിന്റെയും ദേവാനന്ദിന്റെയുമെല്ലാം ഉറപ്പ്. കൽപ്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂളിൽ തങ്ങളുടെ കൂടെ പഠിച്ച എം.വി. ശ്രേയാംസ് കുമാറിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെക്കാനുള്ള തുക നൽകാനാണ് 1982 ബാച്ച് പുളിയാർമലയിലെ കൂട്ടുകാരന്റെ വീട്ടിൽ ഒത്തുകൂടിയത്. പഠിക്കുന്ന കാലത്ത് തുടരുന്ന അതേ സൗഹൃദത്തിന് കാലമിത്രയായിട്ടും ഒരു വ്യത്യാസവും വന്നിട്ടില്ലെന്ന് മനോജ് ഐസക് പറഞ്ഞപ്പോൾ അന്ന് ക്രിക്കറ്റ് കളിച്ചു നടന്ന കാലമാണ് ജാഫർ സേഠിന്റെയും ടി. ശശിയുടെയും എം.ജി. മനോജിന്റെയും എം.എ. രാജേഷിന്റെയും ഒാർമകളിൽ. ഇന്ത്യയിലെ തന്നെ മികച്ച സ്റ്റേഡിയമാക്കി കൃഷ്ണഗിരിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തെ മാറ്റിയതിനു പിന്നിൽ ശ്രേയാംസ് കുമാര് വഹിച്ച പങ്കും ജാഫർ സേഠ് അനുസ്മരിച്ചു.
കെട്ടിവെക്കാനുള്ള തുകയുമായി അപ്രതീക്ഷിതമായി പഴയ കൂട്ടുകാരെത്തിയ സന്തോഷത്തിലായിരുന്നു ശ്രേയാംസ് കുമാർ. ഇത്രയും വർഷമായിട്ടും ഇടമുറിയാതെ സൗഹൃദം തുടരാനായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. അന്ന് ക്രിക്കറ്റ് ഭ്രാന്തായിരുന്നു. എല്ലാവരും കൂടി നടന്നാണ് സ്കൂളിൽ പോയിരുന്നത്. 82 നു ശേഷം 2015 ൽ എല്ലാവരും ഒത്തുകൂടിയപ്പോഴാണ് ബാക്കിയുള്ളവരെയെല്ലാം പിന്നെ കണ്ടത്. 140 സഹപാഠികൾ പങ്കെടുത്ത ആ കൂട്ടായ്മയുടെ സന്തോഷം ഇപ്പോഴും മനസ്സിലുണ്ടെന്ന് ശ്രേയാംസ് പറഞ്ഞപ്പോൾ സഹപാഠികളും തലകുലുക്കി.
കെനിയയില് നിന്ന് ഹേനയും കാസര്കോടുനിന്ന് അജിത് ജോണും, പിണങ്ങോട്ടുകാരൻ സി.കെ. മുത്തലിബും ഓൺലൈനിൽ തങ്ങളുടെ കൂട്ടുകാരൊത്തുകൂടി പഴയ കാലം പങ്കുവെക്കുന്നതിന് സാക്ഷികളായി. കൂട്ടുകാരന് വിജയാശംസകൾ നേർന്നു. വ്യാഴാഴ്ച രാവിലെയാണ് ശ്രേയാംസ് കുമാർ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. കൂട്ടുകാരുടെ പ്രാർഥനകൾക്കൊപ്പം അവരുടെ മനസ്സുനിറഞ്ഞ് നൽകിയ തുക പത്രികക്കൊപ്പം അദ്ദേഹം കെട്ടിവെക്കാൻ കൂടെകരുതും.

വാട്‌സ്ആപ്പില്‍ പുതിയ ‘കച്ചവടം’; സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും മെറ്റ കൊണ്ടുവരുന്നു.
തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ