ബത്തേരി : നാളെ വൈകീട്ട് 5 മണിക്ക് സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന അദ്ധ്യക്ഷ നജ്‌ദ റൈഹാന് ഫ്രറ്റേണിറ്റി വയനാട് ജില്ല സ്വീകരണം നൽകും. ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ പോരാട്ടങ്ങളിലെ നിറ സാന്നിധ്യവുമായ ജെഎൻയു വിദ്യാർത്ഥി വസീം ആർ.എസ് ഉദ്ഘാടനം ചെയ്യും. ദേശീയ-സംസ്ഥാന നേതാക്കളും പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും സ്വീകരണ റാലിയിലും തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിലും പങ്കെടുക്കും.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല
മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു







