സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (101), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 106 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 96 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,314 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,25,05,085 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4450 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 173 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 188, തിരുവനന്തപുരം 132, കൊല്ലം 182, എറണാകുളം 177, കണ്ണൂര്‍ 108, കോട്ടയം 152, പത്തനംതിട്ട 134, മലപ്പുറം 138, തൃശൂര്‍ 123, ആലപ്പുഴ 115, കാസര്‍ഗോഡ് 100, പാലക്കാട് 24, ഇടുക്കി 49, വയനാട് 21 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, പത്തനംതിട്ട 3, എറണാകുളം 2, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 114, കൊല്ലം 98, പത്തനംതിട്ട 206, ആലപ്പുഴ 116, കോട്ടയം 105, ഇടുക്കി 72, എറണാകുളം 206, തൃശൂര്‍ 200, പാലക്കാട് 60, മലപ്പുറം 175, കോഴിക്കോട് 315, വയനാട് 75, കണ്ണൂര്‍ 286, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,68,378 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,31,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,28,032 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 459 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

വാട്‌സ്ആപ്പില്‍ പുതിയ ‘കച്ചവടം’; സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും മെറ്റ കൊണ്ടുവരുന്നു.

തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്‌ടി? വിശദീകരണവുമായി ധനമന്ത്രാലയം

യുപിഐ ഇടപാടുകള്‍ക്ക് ജി.എസ്.ടി ബാധകമാക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. ജിഎസ്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് എടുക്കുന്നതെന്നും, നിലവില്‍ അത്തരമൊരു ശുപാര്‍ശ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ്

ഇന്ത്യൻ പാസ്‌പോർട്ടിന് വൻ കരുത്ത്; 59 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ യാത്ര ചെയ്യാം

ഹെൻലി പാസ്‌പോർട്ട് സൂചിക 2025-ൽ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ തന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുന്നു. പാസ്‌പോർട്ടുകളുടെ ശക്തി അളക്കുന്ന ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സ് പ്രകാരം ഒറ്റയടിക്കാണ്

വയനാട്ടിൽ ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുന്നു.

കൽപ്പറ്റ : ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ 5 കോടി രൂപ സഹായധനം നൽകി വയനാട്ടിൽ പൊതുജനങ്ങൾക്കായി സൗജന്യ വൈദ്യസഹായം വിഭാവനം ചെയ്ത് ആരംഭിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ കെട്ടിട നിർമ്മാണ ഫണ്ടിലേക്കായി കൽപ്പറ്റ ലയൺസ്

വയനാട്ടിൽ വീണ്ടും ലഹരി വേട്ട; ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മേപ്പാടി: വിൽപ്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേപ്പാടി, കാപ്പംകൊല്ലി, കർപ്പൂരക്കാട്, അത്തിക്കൽ വീട്ടിൽ, എ.ആർ. വിഷ്ണു ഗോപാലി(24)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്.

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം; അനുവദിച്ചത് 831 കോടി രൂപ, നാളെ മുതൽ വിതരണമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.