ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയുടെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥിക്ക്

മാനന്തവാടി നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും പിന്നീട് നിരസിക്കുകയും ചെയ്തയാളുടെ പിന്തുണ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക്. മാനന്തവാടി സ്വദേശിയായ സി.മണികണ്ഠൻ ആണ് നയം വ്യക്തമാക്കിയത്. യു.ഡി.എഫ്. സ്ഥാനാർത്ഥിയായ മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഇത്തവണ ജയിക്കേണ്ടത്  കാലഘട്ടത്തിൻ്റെയും  നാടിൻ്റെയും ആവശ്യമാണ്. വ്യക്തിപരമായ തിരക്കുകൾക്കിടയിലും  ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ അൽപ്പസമയം പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മണികണ്ഠൻ.

താൻ എം.ബി.എ. പഠനം പൂർത്തിയാക്കിയിട്ടും ഫീസ് തീർത്തടക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ മന്ത്രിയായിരുന്ന ജയലക്ഷ്മി മുൻകൈ എടുത്താണ് രരണ്ടര ലക്ഷം രൂപ അടച്ചതെന്നും അങ്ങനെയാണ് തനിക്ക് എം.ബി. എ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും പറഞ്ഞപ്പോൾ മണി കണ്ഠൻ വികാരാധീനനായി.  ഭാര്യയോടും  കുടുംബാംഗങ്ങളോടുമൊപ്പമാണ്  മണികണ്ഠൻ ജയലക്ഷ്മിയോട് നന്ദി പറഞ്ഞത് . സാമുദായികമായ ചില കുപ്രചരണങ്ങൾക്ക് മറുപടിയായി പാണ്ടിക്കടവിൽ  പണിയ സമുദായത്തിലെ ദമ്പതികളുടെ വിവാഹത്തിൽ  ജയലക്ഷ്മി  

പങ്കെടുത്തപ്പോൾ    ആവേശത്തോടെയാണ് ഗ്രാമവാസികൾ എതിരേറ്റത്.   

നിയോജക മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ  ഉള്ളതിനാൽ വിജയപ്രതീക്ഷയിലാണ് താനെന്നും കുപ്രചരണങ്ങൾക്ക് മാനന്തവാടിയിലെ ജനങ്ങൾ മറുപടി നൽകുമെന്നും ജയലക്ഷ്മി പറഞ്ഞു. എടവക ഗ്രാമ പഞ്ചായത്തംഗം വിനോദ് തോട്ടത്തിലിനൊപ്പമാണ് ജയലക്ഷ്മി വിവാഹത്തിനെത്തിയത്.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്

നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍

തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാൽ ഉടൻ 108 ആംബുലൻസ് വിളിക്കുക

കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പുതേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ കെ.ടി അറിയിച്ചു. വേനൽക്കാലത്ത് തറയിൽ പായവിരിച്ച് ഉറങ്ങുന്നവർ

കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29 ന്

നിയമസഭാ പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രിൽ 29നും മെയ് രണ്ടിനും നടക്കും. കലക്റ്ററേറ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ രാവിലെ ഒമ്പതിന് പരിശീലനം ആരംഭിക്കും. ആര്‍ ഒ മാരുടെ

നിതിൻ രാജിന്റെ മരണം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം: ഹർത്താലിനോട് യോജിപ്പില്ല; വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥി മരിക്കാൻ ഇടയായസംഭവം അങ്ങേയറ്റം നിർ ഭാഗ്യകരവും ദുഃഖകരവുമാണ്. സംഭവവുമായി ബന്ധ പ്പെട്ട് കോളജ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹവുമാണ്. ഒരു കോളേജ് ക്യാമ്പസിലും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ എടുത്തുകൊണ്ട്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള നാലാം മൈൽ, ഇണ്ട്യേരികുന്ന്, തേറ്റമല പള്ളിപ്പീടിക, വെള്ളിലാടി ഭാഗങ്ങളിൽ നാളെ (ഏപ്രിൽ 28) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും. മീനങ്ങാടി ഇലക്ട്രിക്കൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.