സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 33,800 രൂപയായി.ഗ്രാമിന് 15 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 4,225 ആയി.
അഞ്ചു ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില 18ാം തീയതി 160 രൂപ കൂടിയപ്പോള്‍ ഇന്നലെ 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് പവന് 120 രൂപയുടെ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂടിയും കുറഞ്ഞും ചാഞ്ചാട്ടത്തിലാണ് സ്വര്‍ണ വില. ഇതു തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







