വെണ്ണിയോട്: കോട്ടത്തറ 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടുപോയ പരേതനായ കോട്ടേക്കാരൻ കുഞ്ഞമ്മദ് ഹാജി യുടെ ഭാര്യ ആമിനക്ക് ജെ.കെ വൈറ്റ് സിമന്റ് വാൾ പൂട്ടി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാന കർമ്മം ജെകെ വൈറ്റ് സിമന്റ് അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് കെ ബാലചന്ദ്രമേനോൻ നിർവഹിച്ചു.
ചടങ്ങിൽ കോട്ടത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ പി സുരേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റനീഷ് പഞ്ചായത്ത് മെമ്പർമാരായ ആന്റണി വർക്കി, സംഗീത് സോമൻ, വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടത്തറ യൂണിറ്റ് പ്രസിഡണ്ട് ടി.യു ജോസഫ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സമയബന്ധിതമായി പണിതീർത്ത കോട്ടത്തറ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കുള്ള ഉപഹാരവും കെ.ബാലചന്ദ്രമേനോൻ നൽകി. രവീന്ദ്ര മേനോൻ കമ്പളക്കാട് വിജയ ഏജൻസി സ്വാഗതവും പ്രീത മനോജ് നന്ദിയും പറഞ്ഞു.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത്







