രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പോസിറ്റീവ് കേസുകളും 197 മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3 ലക്ഷം കടന്നു.
മഹാരാഷ്ട്രയിൽ സാഹര്യം സങ്കീർണ്ണമാണ്. തിരക്കേറിയ ഇടങ്ങളിൽ ക്രമരഹിതമായ കൊവിഡ് പരിശോധന നടത്താൻ സർക്കാർ നിർദേശം നൽകി. മുംബൈയിൽ നാളെ മുതൽ ഷോപ്പിംഗ് മാളുകളിൽ പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയർന്നു. മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ഇന്നു മുതൽ എല്ലാ ഞായറാഴ്ചയും ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഇൻഡോർ, ഭോപ്പാൽ, ജബൽപൂർ എന്നീ നഗരങ്ങളിലാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. അതേസമയം രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 4 കോടി 46 ലക്ഷം കടന്നു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







