പീഡന ശ്രമത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി; പ്രതിക്കും ഇരയ്ക്കും എതിരെ കേസെടുത്ത് പൊലീസ്

ഭോപ്പാൽ: ലൈംഗിക പീഡന ശ്രമത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. മദ്ധ്യപ്രദേശിലെ സീധി ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കടന്ന് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം 45 വയസുകാരി അരിവാളിന് മുറിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ യുവതിക്കും യുവാവിനും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യുവതിയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. പ്രതി വീട്ടിൽ അതിക്രമിച്ച് കയറുമ്പോൾ യുവതിയുടെ 13 വയസുളള മകനും അവിടെയുണ്ടായിരുന്നു. മോഷണ ശ്രമമാണെന്ന് കരുതി മകനോപ്പം വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടയുവതിയെ പ്രതി മർദ്ദിക്കുകയും അവരെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ സ്വയരക്ഷയ്ക്കായി കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന അരിവാൾ ഉപയോഗിച്ച് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.

സംഭവം നടന്നതിനു പിന്നാലെ യുവതിതന്നെയാണ് പൊലീസിനെ സമീപിക്കുകയും പരാതിനൽകുകയും ചെയ്തത്. പൊലീസ് പ്രതിയെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

യുവാവിനെതിരെ ഐപിസി സെക്ഷൻ 354,456,294,506 വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേസമയം പ്രതിയും യുവതിക്കെതിരെ പരാതി നൽകി. ഇവർക്കെതിരെ ഐപിസി സെക്ഷൻ 327 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിതിൻ രാജിന്റെ മരണം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം: ഹർത്താലിനോട് യോജിപ്പില്ല; വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥി മരിക്കാൻ ഇടയായസംഭവം അങ്ങേയറ്റം നിർ ഭാഗ്യകരവും ദുഃഖകരവുമാണ്. സംഭവവുമായി ബന്ധ പ്പെട്ട് കോളജ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹവുമാണ്. ഒരു കോളേജ് ക്യാമ്പസിലും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ എടുത്തുകൊണ്ട്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള നാലാം മൈൽ, ഇണ്ട്യേരികുന്ന്, തേറ്റമല പള്ളിപ്പീടിക, വെള്ളിലാടി ഭാഗങ്ങളിൽ നാളെ (ഏപ്രിൽ 28) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും. മീനങ്ങാടി ഇലക്ട്രിക്കൽ

പാമ്പുകടിയേറ്റാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

കടിയേറ്റ സ്ഥലത്തുനിന്നും സാവധാനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. കടിയേറ്റയാളിന് ആത്മവിശ്വാസം പകരുക. ഭയവും പരിഭ്രാന്തിയുമുണ്ടായാൽ രക്തചംക്രമണം കൂടുകയും വൃക്ക, മസ്‌തിഷ്‌കം, ഹൃദയം തുടങ്ങിയ അവയവങ്ങളിലേക്ക് വിഷം പെട്ടെന്ന് എത്തുകയും ചെയ്യും. കടിയേറ്റ ഭാഗത്ത് ഒന്നും

ആദിലക്ഷ്മിക്ക് വീണ്ടും റെക്കോർഡ് നേട്ടം

ലോക ഭൂപടത്തെ നിമിഷനേരം കൊണ്ട് മനസ്സിലാക്കി രാജ്യങ്ങളെ തിരിച്ചറിഞ്ഞ് പേരുകൾ പറയുന്ന കഴിവിലൂടെ ഏഴ് വയസ്സുകാരി ആദിലക്ഷ്മി വീണ്ടും ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. കൽപ്പറ്റ ഓണിവയൽ സ്വദേശികളായ സനേഷ് – രഞ്ജിനി ദമ്പതികളുടെ മകളായ

വാളത്തൂർ കുടിവെള്ള നവീകരണ ഫണ്ട്: വിവരങ്ങൾ പുറത്ത് വിടണം – എസ്ഡിപിഐ

റിപ്പൺ: വാളത്തൂർ കുടിവെള്ള പദ്ധതി നവീകരണത്തിനായി 2025-ൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുവദിച്ച ഒന്നര ലക്ഷം രൂപയുടെ ചെലവ് കണക്ക് പുറത്തുവിടണമെന്ന് എസ്‌ഡിപിഐ പുതുക്കാട് ബ്രാഞ്ച് എക്സിക്യൂട്ടീവ് കമ്മിറ്റി. വേനൽച്ചൂട് ശക്തമായ സാഹചര്യത്തിൽ വാളത്തൂരിലെ

കാപ്പ പ്രകാരം നാടുകടത്തി.

മീനങ്ങാടി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം നാടുകടത്തി. കൃഷ്‌ണഗിരി, കൊളഗപ്പാറ, കൈതകാട്ടിൽ വീട്ടിൽ, നവീൻ ദിനേശ്(25)നെയാണ് ആറു മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.