സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇപ്പോള്‍ നടക്കുന്ന ചാനൽ സർവേകൾ തടയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ടിക്കാറാം മീണയ്ക്കാണ് ചെന്നിത്തല പരാതി നൽകിയത്.
കേരളത്തില്‍ സ്വതന്ത്രവും നീതിപൂർവ്വവും നിക്ഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കന്നതാണ് സർവ്വേകളെന്ന് ചെന്നിത്തല ആരോപിക്കുന്നു. നിലവില്‍ ഭരണത്തിലിരിക്കുന്ന ഇടതുമുന്നണി തുടർഭരണം നേടുമെന്നാണ് ഭൂരിഭാഗം ചാനൽ സർവ്വേകൾ പ്രവചിച്ചത്. അതിനെതിരെ കഴിഞ്ഞ ദിവസം ചെന്നിത്തല രംഗത്തെത്തിയിരുന്നു.
ഇതേവരെയുള്ള കാലത്തില്‍ അഭിപ്രായ സർവ്വേകളെ ജനം തിരസ്കരിച്ച ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അഭിപ്രായ സർവ്വേകളിലൂടെ പ്രതിപക്ഷ നേതാവിനേയും യുഡിഎഫിനേയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു.







