എ.സി. കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് കർശന വിലക്ക്.

തീപിടിത്തസാധ്യതയുള്ളതിനാൽ തീവണ്ടികളിലെ എ.സി. കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്കേർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ മൊബൈൽ ചാർജിങ് പോയിന്റുകൾ നിർബന്ധമായി ഓഫാക്കിയിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഒട്ടേറെ തീവണ്ടികളിൽ ചാർജിങ് പോയിന്റുകൾ രാത്രി ഓഫാക്കാറില്ലെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൽ വീഴ്ചവരുത്തുന്ന എ.സി. മെക്കാനിക് അടക്കമുള്ള ജീവനക്കാർക്ക് ദക്ഷിണ റെയിൽവേ താക്കീത് നൽകിയിട്ടുണ്ട്. മിന്നൽപ്പരിശോധനകൾ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കാനുമാണ് തീരുമാനം. ഇക്കാര്യം സർക്കുലർ മുഖേന ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. രാത്രി ചാർജ് ചെയ്യാനിടുന്ന മൊബൈലും ലാപ്ടോപ്പും മറ്റും ചൂടായി അപകടമുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം അപകടസാധ്യത ഒഴിവാക്കാനാണ് പുതിയ നടപടി. രാത്രിയിൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് ഉറങ്ങുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളും ഉയർന്നിരുന്നു. ചാർജിങ് പോയിന്റുകൾ രാത്രി ഓഫാക്കിയിടുന്നതോടെ ഇതിനും പരിഹാരമാകും.

സാംസ്ക്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരം :എൻ വി പ്രദീപ് കുമാർ

കൽപ്പറ്റ: പ്രതികരണ ശേഷി നഷ്ടപ്പെട്ട സാംസ്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരമാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ പറഞ്ഞു. സാഹിതി ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു.

“തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ”

പുൽപ്പള്ളി: സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂൾ ആനപ്പാറയിൽ വിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ “തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സി.ഡി.ഷൈനി

സ്പർശ് നാലാം വാർഷികം. സ്വാഗതസംഘം ഓഫീസ് തുറന്നു.

കൽപ്പറ്റ: കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പദ്ധതിയായ സ്പർശ് പെൻഷൻ പദ്ധതിയുടെ നാലാം വാർഷികവും സ്നേഹ സംഗമവും നവംബർ 16 ഞായറാഴ്ച കൽപ്പറ്റ സെൻറ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്പർശ് , സ്നേഹ

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി

പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി

‘വൈദ്യുതി ഉത്പാദനം മുടങ്ങും,ലോഡ് ഷെഡിംഗ് ഉണ്ടാകില്ല’, വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻ കുട്ടി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

തിരുവനന്തപുരം: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.