സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 33,520 രൂപയായി. ഗ്രാം വില 15 രൂപ കുറഞ്ഞ് 4190രൂപയില്‍ എത്തി. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 33,800 രൂപ ആയിരുന്നു ശനിയാഴ്ചത്തെ വില. രണ്ടുദിവസത്തിനിടെ 280 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്.
സംസ്ഥാനത്ത് സ്വര്‍ണ വില ഏതാനും ആഴ്ചകളായി ചാഞ്ചാട്ടത്തിലാണ്. മാസത്തിന്റെ തുടക്കത്തില്‍ 34,440ല്‍ എത്തിയ വില നാലു ദിവസം പിന്നിട്ടപ്പോഴേക്കും മാസത്തെ കുറഞ്ഞ നിരക്കായ 33,160ല്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഏറിയും കുറഞ്ഞുമാണ് വില രേഖപ്പെടുത്തിയത്.








