കരണി ടൗണിലെ ജെ.ഡി.സി വളവിന് സമീപം നിയന്ത്രണം വിട്ട
പാഴ്സൽ ലോറി മറിഞ്ഞു. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പാര്‍സല്‍ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മുസ്തഫ നിസ്സാര പരിക്കുകളോടെ മീനങ്ങാടി സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. വാഹനത്തിലെ ലോഡ് ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് കയര്‍ പൊട്ടിയതിൽ ലോറി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞു.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം







