അന്താരാഷ്ട്ര ജല ദിനത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയിലെ കുട്ടികളും തിരുബാലസഖ്യം അംഗങ്ങളും പക്ഷിമൃഗാദികൾക്ക് കുടിവെള്ളം ഒരുക്കി സമൂഹത്തിന് മാതൃകയായി .ഈ കൊടും വെയിലിൽ കുടിവെള്ളം കിട്ടാതെ പക്ഷികൾ ചത്തു വീഴുന്ന സാഹചര്യത്തിൽ വീടിന്റെ ടെറസിനു മുകളിലും മുറ്റത്തും മരചുവട്ടിലും മറ്റിടങ്ങളിലും പാത്രങ്ങളിൽ ജലം ഒഴിച്ചു കൊടുത്തു കൊണ്ടാണ് മാതൃകയാകുന്നത്. വേനലിൽ വലയുന്ന പക്ഷി മൃഗാദികൾക്കായി നമ്മൾ ചെയ്യുന്ന ഈ പ്രവർത്തി മിണ്ടാപ്രാണികൾക്ക് വലിയൊരു ആശ്വാസമാകും. ഈ കൊച്ചു കാരുണ്യപ്രവർത്തികൾ ചെയ്ത എല്ലാവർക്കും ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയുടെ അഭിനന്ദനങ്ങൾ രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ,പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽഎന്നിവർ നേർന്നു

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം







