തോല്‍പ്പെട്ടി: മാനന്തവാടി നിയോജക മണ്ഡലം ഫ്‌ളയിംഗ് സ്‌ക്വാഡ് 2 ന്റെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും മാനന്തവാടി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറുമായ പി.കെ പുരുഷോത്തമന്റെ നേതൃത്വത്തില്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 1,18,500 രൂപ പിടികൂടി. മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നുമാണ് പണം കസ്റ്റഡിയിലെടുത്തത്. എ.എസ്,എ. സാദിര്‍ തലപ്പുഴ , സി.പി.ഒ മാരായ പി.ഷക്കീര്‍, എ.ലാല്‍കൃഷ്ണന്‍, അറ്റന്‍ഡന്റ് ടി രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ 50000 രൂപയ്ക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്യുന്നവര്‍ രേഖകള്‍ നിര്‍ബന്ധമായും കരുതണമെന്നും അല്ലാത്ത പക്ഷം പണം കസ്റ്റഡിയിലെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







