തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ സന്ദേശവുമായി ജില്ലയിലെ വിവിധയിടങ്ങളില്‍ ഫ്ളാഷ്മോബ് സംഘടിപ്പിച്ചു. ജില്ലാഭരണകൂടവും ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയും കല്‍പ്പറ്റ എന്‍.എം.എസ്.എം കോളേജ് എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായിട്ടാണ് ഫ്ളാഷ്മോബ് നടത്തിയത്. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ്, വൈത്തിരി, മേപ്പാടി, ഡബ്ല്യു.യു.എം.ഒ കോളേജ്, കണിയാമ്പറ്റ ടീച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍, കമ്പളക്കാട് ടൗണ്‍ തുടങ്ങി ജില്ലയിലെ വിവിധയിടങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ മഹത്വവും വോട്ടവകാശത്തിന്റെ പ്രാധാന്യവും വിളിച്ചോതി ഫ്ളാഷ് മോബുമായി വിദ്യാര്‍ത്ഥികള്‍ അണിനിരന്നത്.
അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ സി.പി. സുധീഷ്, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം.വി പ്രജിത്ത് കുമാര്‍, സി. ഉദയകുമാര്‍, ഹസീജ റഹ്മാന്‍, ശ്രീജിത്ത് കെ.എസ്, കുഞ്ഞികൃഷ്ണന്‍, ഐ. നസീം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡബ്ല്യു എം. ഒ. കോളേജ് പ്രിന്‍സിപ്പള്‍ ഡോ. മുഹമ്മദ് ഫരീദ്, കണിയാമ്പറ്റ ടീച്ചര്‍ എഡ്യുകേഷന്‍ സെന്റര്‍ പ്രിന്‍സിപ്പാള്‍ സ്മിത കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.