കുഞ്ഞിന്‍റെ തൊട്ടില്‍ കയറില്‍ അമ്മ തൂങ്ങിമരിച്ചു; പിന്നാലെ ഇതേ കയറില്‍ ജീവനൊടുക്കി കുഞ്ഞിന്‍റെ അച്ഛനും

പാലക്കാട്‌ :മിനിറ്റുകളുടെ വ്യത്യാസത്തില്‍ കുഞ്ഞിന്‍റെ തൊട്ടില്‍കയറില്‍ ജീവനൊടുക്കി ദമ്പതികള്‍. കഞ്ചിക്കോട് എലപ്പുള്ളി പി.കെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്. ആദ്യം ദൃശ്യയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം താഴെയിറക്കി ആംബുലന്‍സിനായി കാത്തിരിക്കേ മനുപ്രസാദും ഇതേ കയറില്‍ തൂങ്ങുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം. നേതാജി നഗറിലെ വാടകവീട്ടിലാണ് ഇരുവരും മകളോടൊത്ത് താമസിച്ചിരുന്നത്. വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് മ​നുപ്രസാദ് പു​റ​ത്തു​പോ​യ സ​മ​യ​ത്ത് ദൃ​ശ്യ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ച്‌ താഴേക്ക് വരികയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് ആളുകള്‍ എത്തി മൃതദേഹം താഴെയിറക്കുന്നതിനിടെ അകത്തു കയറി വാതിലടച്ച്‌ മനുപ്രസാദും അതേ തൊട്ടില്‍ കയറില്‍ ജീവനൊടുക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി അകത്തുകടന്നാണ് മനുപ്രസാദിനെ പുറത്തെത്തിച്ചത്. ഇരുവരെയും ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. വര്‍ക് ഷോപ് ജോലിക്കാരനാണ് മനുപ്രസാദ്.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്

മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ

സ്വകാര്യബസും കാറും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

അപകടം ബത്തേരി മൈസൂർ റോഡിൽ എടത്തറ ഓഡിറ്റോറിയത്തിന് സമീപം. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. Facebook Twitter WhatsApp

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദേവസ്യ കവല, മൂളിത്തോട്, അഞ്ചാം പീടിക പ്രദേശങ്ങളില്‍ നാളെ (ഏപ്രില്‍ 24) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.