പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ മരിച്ചു.

ഹാവേരി(കര്‍ണാടക): മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കടയുടമയുടെ ക്രൂര മര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് ഹരീഷയ്യ എന്ന കുട്ടി മരണത്തിന് കീഴടങ്ങിയത്. കര്‍ണാടകയിലെ ഹാവേരിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മാര്‍ച്ച് 16നാണ് സംഭവം.

കുട്ടിയുടെ അമ്മക്കും മര്‍ദ്ദനമേറ്റിരുന്നു. പച്ചക്കറി വാങ്ങാനെത്തിയ കുട്ടി പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ശിവരുദ്രപ്പയും കുടുംബവും കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് നിര്‍മ്മാണത്തിനായി കൊണ്ടുവന്ന കല്ല് മുതുകില്‍ കെട്ടിവെച്ചു. മകനെ തിരഞ്ഞ് പിതാവ് നാഗയ്യ സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ വിട്ടുകൊടുത്തില്ല. പിന്നീട് അമ്മയെത്തി ബഹളം വെച്ചു. അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മകനെ വിട്ടു. ഗുരുതരാവസ്ഥയിലായ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പൊലീസിനെതിരെയും ആരോപണമുയര്‍ന്നു. സംഭവം നടന്ന പിറ്റേന്നു തന്നെ പരാതി നല്‍കിയെങ്കിലും കുട്ടി മരിച്ചതിന് ശേഷമാണ് കേസെടുത്തതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ശിവരുദ്രപ്പയയും കുടുംബവും ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച 35 കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ

ക്വട്ടേഷൻ ക്ഷണിച്ചു

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

ദേശീയ അപ്രന്റിസ്ഷിപ്പ് മേള ഡിസംബർ 22ന്

ഐ.ടി.ഐ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിന് ജില്ലയിലെ ഐ.ടി.ഐകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള (പി.എം.എൻ.എ.എം) സംഘടിപ്പിക്കുന്നു. ഡിസംബർ 22ന് രാവിലെ 9.30 മുതൽ കൽപ്പറ്റ കെ.എം.എം ഗവ

ചുരത്തിലെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണുക :ഓൾ കേരള ടൂറിസം അസോസിയേഷൻ

മാനന്തവാടി: ചുരത്തിൽ നിരന്തരമുണ്ടാകുന്ന ബ്ലോക്കുകൾ വയനാടൻ ടൂറിസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആക്s ജില്ലാകമ്മിറ്റി ആവശ്യപെട്ടു. ആക്ട സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ആക്ട

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പുരുഷന്മാർ 40 വയസ്സ് തികയുമ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വസ്തുതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പുരുഷ പ്രത്യുത്പാദന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.