ഇരട്ട വോട്ട്: പരാതികളില്‍ പരിഹാരം ഉറപ്പാക്കും – ജില്ലാ കളക്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി

നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ തെറ്റുകള്‍ തിരുത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു. കല്‍പ്പറ്റ മണ്ഡലത്തിലെ 1795 പരാതികളില്‍ 870 എണ്ണത്തില്‍ ഇരട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടിയില്‍ 1357 പരാതികളില്‍ 506 എണ്ണത്തിലും സുല്‍ത്താന്‍ ബത്തേരിയില്‍ 1403 പരാതികളില്‍ 306 എണ്ണത്തിലും ഇരട്ടിപ്പുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പില്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരോട് ഫീല്‍ഡ്തലത്തില്‍ വിശദ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതനുസരിച്ച് അവര്‍ പ്രാദേശികമായി പരിശോധന നടത്തി വരികയാണ്. വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായും ബി.എല്‍.ഒമാര്‍ പരിശോധന നടത്തും. ഒരാള്‍ക്ക് ഒരു സ്‌ളിപ്പ് മാത്രമേ വിതരണം ചെയ്യുകയുളളു. വോട്ടര്‍പട്ടികയില്‍ ഒന്നിലധികം പേരുളളവരെ ഇരട്ട വോട്ട് ചെയ്താലുണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചും ബോധവത്ക്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം വോട്ടര്‍ പട്ടിക തയ്യാറാക്കിയതിന് ശേഷം സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും മറ്റിടങ്ങളിലേക്ക് മാറിയവരുടെയും ലിസ്റ്റ് തയ്യാറാക്കുമ്പോഴും (എ.എസ്.ഡി ലിസ്റ്റ് – ആബ്‌സന്റി, ഷിഫ്റ്റഡ്, ഡ്യൂപ്ലിക്കേറ്റ്/ഡെത്ത്) ഇരട്ടിപ്പ് വന്നിട്ടുണ്ടൊയെന്നും പരിശോധിക്കും. ഇരട്ടിപ്പ് വന്നവരുടെ ലിസ്റ്റ് പ്രത്യേകം തയാറാക്കി ഇവരും ഒരു പ്രാവശ്യം മാത്രമാണ് വോട്ട് ചെയ്യുന്നതെന്ന് ഉറപ്പാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ നേരിട്ട് അറിയിക്കുന്നതിനുള്ള സി- വിജില്‍ ആപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. പരാതികളില്‍ 100 മിനിറ്റനകം പരിഹാര നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.