നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ബീവറേജസ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവ ഏപ്രില്‍ 4 ന് വൈകീട്ട് 6 മുതല്‍ ഏപ്രില്‍ 6 ന് വൈകീട്ട് 6 വരെ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മദ്യം വില്‍ക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത് .

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







