മസ്‍കത്ത്: മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യമായ ‘എക്സിറ്റ് പദ്ധതി’ 2021 ജൂൺ 30 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത് നാലാം തവണയാണ് എക്സിറ്റ് പദ്ധതിയുടെ കാലാവധി ഒമാന്‍ സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്. നേരത്തെ പ്രഖ്യാപിച്ച കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുകയായിരുന്നു. 2020 നവംബറിലാണ് പ്രവാസികൾക്കായി ഒമാൻ സർക്കാർ ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







