കുപ്പാടിത്തറയിൽ കിഡ് കൈറ്റ് എക്‌സ്‌പോ നടത്തി

പടിഞ്ഞാറത്തറ: കുപ്പാടിത്തറ
തിബിയാൻ പ്രീ സ്കൂൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ‘കിഡ് കൈറ്റ്’ ദ്യശ്യം വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ ആൽബം വർക്കുകൾ, ചിത്രരചന, വിവിധ നിർമ്മിതികൾ, വ്യത്യസ്ത ചെടികൾ, ബോട്ടിൽ ആർട്ട്, പുരാതന വസ്തുക്കൾ, അപൂർവ്വ നാണയങ്ങൾ,രുചികൂട്ടുകൾ തുടങ്ങിയവ സന്ദർശകർക്ക് നവ്യാനുഭവമായി.
എക്സിബിഷൻ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജി സന്തോഷ്കുമാർ,എം ഇ അബ്ദുൽ ഗഫൂർ സഖാഫി, കെ എസ് മുഹമ്മദ് സഖാഫി, പി അഷ്റഫ് സഖാഫി, ഷൗക്കത്തലി സഅദി, സുലൈമാൻ മുസ്‌ലിയാർ, ജാബിർ കൈപ്പാണി സംബന്ധിച്ചു.

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിഞ്ഞാല്‍ ടവര്‍, മടത്തുംകുനി പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 1.452 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി, എസ്.ടി വിഭാഗത്തിന് ബി.എ ഇക്കണോമിക്‌സിലും എസ്.സി, എസ്.ടി, ഒ.ബി.എച്ച് വിഭാഗകാര്‍ക്ക് എം.എ ഇക്കണോമിക്‌സ് കോഴ്‌സിലും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യുജി/ പിജി പ്രവേശനത്തിന് രജിസ്റ്റര്‍

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പദ്ധതി മുഖേന ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കള്‍ക്ക് 50,000 മുതല്‍ മൂന്ന്

ജെ.സി.എല്‍: വയനാട് ടീം ജഴ്‌സി പ്രകാശനം ചെയ്തു.

കല്‍പ്പറ്റ: മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജെ.സി.എല്‍ സീസണ്‍ 3 ടൂര്‍ണമെന്റിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ ജഴ്‌സി ഇന്ത്യന്‍ വനിതാ ടീം അംഗം മിന്നുമണി പ്രകാശനം ചെയ്തു. സെപ്തംബര്‍ 12,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.