കാട്ടിമൂല:കെസിവൈഎം മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി മാനന്തവാടി സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പോരൂർ ഇടവകയിൽ വെച്ച് കരിമാനി,പോരൂർ, വാളാട്, വലിയകൊല്ലി,പ്രശന്തഗിരി, മുതിരേരി, യവനാർകുളം
പരിധിയിൽപ്പെട്ട എല്ലാവർക്കുമായി സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നു.ഏപ്രിൽ 15 വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് പോരൂർ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് പരിപാടി ആരംഭിക്കും.
പ്രതിരോധ കുത്തിവെപ്പ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. മനോജ് കവലക്കാടൻ,മേഖല ഡയറക്ടർ ഫാ. ലിൻസൺ ചെങ്ങിനിയടാന്റെയും, യൂണിറ്റ് ഡയറക്ടർ ഫാ. റിബിൻ പേഴാക്കാട്ടിൽ മറ്റു മേഖല-യൂണിറ്റ് ഭാരവാഹികളുടെയും, സാന്നിദ്ധ്യത്തിൽ നടത്തപ്പെടും.
വാക്സിനേഷൻ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ മെസ്സേജ് അയച്ചോ, ഫോൺ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യുക.
ജോബിഷ് ജോസ് പന്നികുത്തിമാക്കൽ :- +919497651864
അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ :- 7356065879
മെസ്സേജ് അയക്കുന്നവർ പേര്, വീട്ടുപേര്, വയസ്സ്, വാർഡ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തേണ്ടതാണ്. വാക്‌സിനെടുക്കുവാൻ വരുന്നവർ ഒരു ഫോട്ടോയും ഐഡി പ്രുഫ് കരുതുക