കൽപ്പറ്റ: വിഷുവിനോടനുബദ്ധിച്ച് കല്‍പ്പറ്റയില്‍ ഖാദി മേളക്ക് തുടക്കമായി. കല്‍പ്പറ്റ ജൈത്ര പമ്പിന് സമീപമുള്ള ഖാദി ഗ്രാമോദ്യോഗിലാണ് മേള നടക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മേള ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പ്രളയത്തെ തുടര്‍ന്ന് കാലങ്ങളായി ഖാദി ഗ്രാമോദ്യോഗ് പൂട്ടി കിടക്കുകയായിരുന്നു. മേളയില്‍ എല്ലാ ഖാദി തുണിത്തരങ്ങള്‍ക്കും 50 ശതമാനം കിഴിവ് നല്‍കുന്നുണ്ട്. കോട്ടണ്‍ സില്‍ക്, ഷര്‍ട്ട് പീസ് തുടങ്ങി എല്ലാത്തരത്തിലുള്ള ഗാദി ഉത്പന്നങ്ങളും മേളയില്‍ വില്‍ക്കുന്നുണ്ട്. ഏപ്രില്‍ പതിനാലിന് മേള സമാപിക്കും.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി