കോവിഡ് പ്രതിരോധത്തിന് സര്‍വ്വകക്ഷി പിന്തുണ.

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകക്ഷി നേതാക്കളുടെ പൂര്‍ണ പിന്തുണ. പൊതു ഇടങ്ങളിലും വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലും മറ്റും ആളുകള്‍ കൂടിച്ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നത് ഉറപ്പാക്കാനും ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയ, മത, സമുദായ സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു.

കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഒരു ഘട്ടത്തില്‍ ജാഗ്രത കുറവ് വന്നതായി യോഗം വിലയിരുത്തി. കോവിഡ് പ്രതിരോധ ത്തില്‍ ജില്ല ആദ്യ ഘട്ടത്തില്‍ കൈവരിച്ച നേട്ടങ്ങളെ നിലനിര്‍ത്തുന്നതില്‍ സംഭവിച്ച പിഴവുകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധത്തിന്റെ പ്രാഥമിക പാഠങ്ങളായ പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ ആരോഗ്യ സുരക്ഷ കാര്യങ്ങളിലേക്ക് എല്ലാവരും മടങ്ങണം.കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കു ന്നുണ്ടെന്ന് ഉറപ്പാക്കമെന്നും യോഗം ജില്ലാ ഭരണകൂടത്തിനോട് നിര്‍ദ്ദേശിച്ചു.

ജില്ലയിലെ വാക്സിനേഷന്‍ നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണം. ആവശ്യമെങ്കില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നതിന് തങ്ങളുടെ കീഴിലുളള സ്ഥാപനങ്ങളും സൗകര്യങ്ങളും വിട്ട് നല്‍കാന്‍ തയ്യാറാണ്. വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവരെ ബോധവല്‍ക്കരിക്കണം. ഇക്കാര്യങ്ങളില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും സംഘടന നേതാക്കാള്‍ അറിയിച്ചു. സര്‍വ്വകക്ഷി യോഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തില്‍ എടുത്ത് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

യോഗത്തില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, ഡി.എം.ഒ ഡോ. ആര്‍.രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785

അധ്യാപക നിയമനം

ദ്വാരക ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍)/ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ പ്രവര്‍ത്തിപരിചയം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താംക്ലാസാണ്

മെഡിക്കല്‍ ഓഫീസര്‍നിയമനം

ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി. എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 22 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ താത്പര്യമുള്ള (എ.എല്‍.എസ് ആന്‍ഡ് ബി.എല്‍. എസ്)അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ഓഗസ്റ്റ് ഏഴ്

റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.