ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാഴ്ചത്തേക്ക് നിയന്ത്രണങ്ങൾ / ക്രമീകരണങ്ങൾ നടപ്പിൽ വരുത്തി ഉത്തരവായിട്ടുള്ളതാണ്. ഈ ഉത്തരവിൽ ഭക്ഷണശാലകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ താഴെപ്പറയുന്ന ഭേദഗതി വരുത്തി ജില്ലാ കളക്ടർ ഉത്തരവായി.
ഭക്ഷണ ശാലകളിൽ 50% ആളുകളെ മാത്രം പ്രവേശിപ്പിച്ച് രാത്രി 9 വരെയും, 9 മണി മുതൽ 11 മണി വരെ പാർസൽ കൗണ്ടറുകൾ മുഖേനയും കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിച്ച് ഭക്ഷണം വിതരണം ചെയ്യാവുന്നതുമാണ്.
ഭക്ഷണശാലകളിൽ എത്തുന്നവരുടെ മാസ്ക്, സാമൂഹിക അകലം, സാനിട്ടൈസർ എന്നിവ ഹോട്ടൽ മാനേജ്മെന്റ് ഉറപ്പാക്കേണ്ടതാണ്.