കൊച്ചി: ആക്ഷൻ ഹീറോ ബിജു ഉൾപ്പടെ നിരവധി മലയാള സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ നിരോധിത ലഹരി മരുന്നുമായി പിടിയിൽ. എറണാകുളം സ്വദേശി പ്രസാദ്(39) ആണ് പിടിയിലായത്.
എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിലാണ് എറണാകുളം നേർത്തിൽ നിന്നാണ് മാരകലഹരി മരുന്നുമായി പിടിയിലായത്.ഹാഷിഷ് ഓയിൽ, ബ്രൂപിനോർഫിൻ, കഞ്ചാവ് എന്നീ ലഹരിമരുന്നുകൾക്കൊപ്പം മാരാകായുധവും പ്രസാദിൽ നിന്നി പിടിച്ചെടുത്തിട്ടുണ്ട്.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.ആക്ഷൻ ഹീറോ ബിജുവിന് പുറമെ ഇബ, കർമാനി തുടങ്ങിയ സിനിമകളിലാണ് ഇയാൾ അഭിനയിച്ചിട്ടുള്ളത്.