വയനാട് ചുരത്തിലെ 9 ആം വളവിന് താഴെ ഭാഗത്തെ വീതി കുറഞ്ഞ സ്ഥലത്ത് വച്ച് രാവിലെ 9 :30 മണിയോടെ ആയിരുന്നു അപകടം. വയനാട് ഭാഗത്തേക്ക് പോകുന്ന ടിപ്പര്‍ ലോറിയും, കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന 2 കാറുകളും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ഒരു കാറിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് പരിക്ക് പറ്റിയ യാത്രികരെ കൽപ്പറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.