“അതിതീവ്രം”കോവിഡ് കുതിപ്പിൽ രാജ്യം

ന്യൂ​​​ഡ​​​ല്‍​​​ഹി: കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം തു​​​ട​​​ര്‍​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​ന​​​ത്തി​​​ലും ര​​​ണ്ടേ​​​കാ​​​ല്‍ ല​​​ക്ഷ​​​വും ക​​​ട​​​ന്നു കു​​​തി​​​ക്കു​​​ന്നു.

ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ 2,34,692 പേ​ര്‍​ക്കു​കൂ​ടി പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ മാ​ത്രം 1,341 പേ​ര്‍ മ​രി​ച്ച​തോ​ടെ കോ​വി​ഡ് മൂ​ല​മു​ള്ള ഇ​ന്ത്യ​യി​ലെ ആ​കെ മ​ര​ണം 1.75 ല​ക്ഷം ക​ട​ന്നു. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം ഇ​ന്ന​ലെ 16,79,740 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൊ​ത്തം എ​ണ്ണം 1,45,26,609 ആ​യി
ഇ​തു​വ​രെ 1,26,71,220 പേ​ര്‍ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 1.45 കോ​ടി പേ​രി​ല്‍ 1,75,649 പേ​ര്‍ മ​രി​ച്ചു. ഇ​ന്ന​ലെ വ​രെ 11,99,37,641 പേ​ര്‍ ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ലെ മ​രി​ച്ച 1,341 പേ​രി​ല്‍ പ​കു​തി​യി​ലേ​റെ മ​ഹാ​രാ​ഷ്‌​ട്ര, ഡ​ല്‍​ഹി, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. മ​ഹാ​രാ​ഷ്‌​ട്ര- 398, ഡ​ല്‍​ഹി- 141, ഛത്തീ​സ്ഗ​ഡ്- 138, യു​പി-103, ഗു​ജ​റാ​ത്ത്- 94, ക​ര്‍​ണാ​ട​ക- 78, മ​ധ്യ​പ്ര​ദേ​ശ്- 60, ജാ​ര്‍​ഖ​ണ്ഡ്-56, പ​ഞ്ചാ​ബ്-50, ത​മി​ഴ്നാ​ട്-33 എ​ന്നി​ങ്ങ​നെ​യാ​ണു മ​ര​ണം.

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര​യി​ലാ​ണ് അ​തീ​വ​രൂ​ക്ഷ​മാ​യ​ത്. ഛത്തീ​സ്ഗ​ഡ്, യു​പി സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​സു​ക​ള്‍ കു​ത്ത​നെ കൂ​ടി. മൊ​ത്തം കേ​സു​ക​ളു​ടെ 85.83 ശ​ത​മാ​ന​വും ഈ ​സം​സ്ഥാ​ന​ങ്ങ​ളും കേ​ര​ള​വും അ​ട​ക്കം 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. എ​ന്നാ​ല്‍ ല​ക്ഷ​ദ്വീ​പ്, ആ​ന്‍​ഡ​മാ​ന്‍, ല​ഡാ​ക്, മ​ണി​പ്പു​ര്‍, സി​ക്കിം, മി​സോ​റം, ത്രി​പു​ര, അ​രു​ണാ​ച​ല്‍ അ​ട​ക്കം ഒ​ന്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റി​ല്‍ ഒ​രു മ​ര​ണം പോ​ലു​മി​ല്ല.

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ

വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേക്ക് പ്രധാന കെട്ടിടത്തില്‍ നിന്നും ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് ഏട്ടിന് ഉച്ചയ്ക്ക് ഒന്നിനകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ പോളിടെക്‌നിക്ക്

ഹോസ്റ്റൽ വാർഡൻ നിയമനം

സുൽത്താൻ ബത്തേരി പട്ടിക വർഗ്ഗ വികസന ഓഫീസിന് കീഴിലെ  പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക്  ഹോസ്റ്റൽ വാർഡനെ ദിവസവേതനത്തിന് നിയമിക്കുന്നു. ബി.എഡ് യോഗ്യതയുള്ള 20- 45 നും മധ്യേ പ്രായമുള്ള പട്ടികവർഗ്ഗക്കാരായ യുവതി – യുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം.

മുട്ടിൽ ഡബ്ല്യൂ.ഒ.സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബി.എ.എസ്.എൽ.പി/എം .എ.എസ്.എൽ.പി/എം.എസ് സി. സ്പീച്ച് പാത്തോളജിസ്റ്റ് യോഗ്യതയുള്ളവർ  ജൂലൈ 29 നകം wmospecials@gmail.com ലോ 9744067001, 9744312033 നമ്പറുകളിലോ ബന്ധപ്പെടണം.

കഞ്ചാവുമായി ഒരാൾ പിടിയിൽ

തിരുനെല്ലി: കഞ്ചാവുമായി ഒരാൾ പിടിയിൽ. മാനന്തവാടി, എടവക, വേരോട്ട് വീട്ടിൽ, മുഹമ്മദ് വേരോട്ട്(46) നെയാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്. ബാവലി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ

വിൽപ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട, വിൽപ്പനക്കും ഉപയോഗത്തി നുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറ ത്തല വീട്ടിൽ,അമൽ ശിവൻ (30)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.