എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ പുരോഗമിക്കുന്നത്. പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വെച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. നാളെ മുതല്‍ നേരിട്ട് നടത്താനിരുന്ന പരീക്ഷകളാണ് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍, കാലടി സര്‍വകലാശാലകള്‍ മാറ്റിയത്.

മലയാളം, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റാന്‍ ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് സ്ഥിതി വിലയിരുത്തിയ ശേഷമാകും പുതിയ തീയതികള്‍ പ്രഖ്യാപിക്കുക.

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ

വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലേക്ക് പ്രധാന കെട്ടിടത്തില്‍ നിന്നും ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് ഏട്ടിന് ഉച്ചയ്ക്ക് ഒന്നിനകം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ പോളിടെക്‌നിക്ക്

ഹോസ്റ്റൽ വാർഡൻ നിയമനം

സുൽത്താൻ ബത്തേരി പട്ടിക വർഗ്ഗ വികസന ഓഫീസിന് കീഴിലെ  പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്ക്  ഹോസ്റ്റൽ വാർഡനെ ദിവസവേതനത്തിന് നിയമിക്കുന്നു. ബി.എഡ് യോഗ്യതയുള്ള 20- 45 നും മധ്യേ പ്രായമുള്ള പട്ടികവർഗ്ഗക്കാരായ യുവതി – യുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം.

മുട്ടിൽ ഡബ്ല്യൂ.ഒ.സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബി.എ.എസ്.എൽ.പി/എം .എ.എസ്.എൽ.പി/എം.എസ് സി. സ്പീച്ച് പാത്തോളജിസ്റ്റ് യോഗ്യതയുള്ളവർ  ജൂലൈ 29 നകം wmospecials@gmail.com ലോ 9744067001, 9744312033 നമ്പറുകളിലോ ബന്ധപ്പെടണം.

കഞ്ചാവുമായി ഒരാൾ പിടിയിൽ

തിരുനെല്ലി: കഞ്ചാവുമായി ഒരാൾ പിടിയിൽ. മാനന്തവാടി, എടവക, വേരോട്ട് വീട്ടിൽ, മുഹമ്മദ് വേരോട്ട്(46) നെയാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്. ബാവലി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ

വിൽപ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

വെള്ളമുണ്ട: വയനാട്ടിൽ വീണ്ടും എം.ഡി.എം.എ വേട്ട, വിൽപ്പനക്കും ഉപയോഗത്തി നുമായി സൂക്ഷിച്ച 8.47 ഗ്രാം എം.ഡി.എം.എയുമായി തിരുവനന്തപുരം സ്വദേശിയെ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം, കഴക്കൂട്ടം, പ്ലാവറ ത്തല വീട്ടിൽ,അമൽ ശിവൻ (30)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.