വയനാട് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ കര്‍ശനമായും സ്വയം സമ്പര്‍ക്ക വിലക്കില്‍ പോകണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി വിവിധ സാഹചര്യങ്ങളില്‍ സമ്പര്‍ക്കത്തിലാകുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തുകയും നിരീക്ഷണത്തില്‍ കഴിയുകയും വേണം. ജില്ലയില്‍ അടുത്തിടെ രോഗം സ്ഥിരീകരിച്ച താഴെ പറയുന്ന വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
വൈത്തിരി വെറ്ററിനറി കോളേജുമായി ബന്ധപ്പെട്ട് ഒരു ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. ധാരാളം ജീവനക്കാര്‍ ഇവിടെ പോസിറ്റീവ് ആകുന്നുണ്ട്. എക്കണോണിക്‌സ് റിസര്‍ച്ച് വിഭാഗം, ഓഫീസ് എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏപ്രില്‍ 23 ന് കോവിഡ് പോസിറ്റീവായ വ്യക്തി പള്ളിക്കുന്ന് ലൂര്‍ദ് മാതാ പള്ളിയില്‍ 17 ന് രാവിലെ 10:30 മുതല്‍ 11:30 വരെ കുര്‍ബാനയില്‍ പങ്കെടുത്തിട്ടുണ്ട്. 21 ന് വൈകീട്ട് 6 നും 7 നും ഇടയില്‍ പള്ളിക്കുന്നിലെ സ്‌മൈല്‍ സൂണ്‍ ഡെന്റല്‍ ക്ലിനിക്കും ഈ വ്യക്തി സന്ദര്‍ശിച്ചിട്ടുണ്ട്.
പുല്‍പ്പള്ളി എസ്.എന്‍. കോളേജില്‍ ഏപ്രില്‍ 17 വരെ ജോലി ചെയ്തിരുന്ന അധ്യാപികയും കല്‍പ്പറ്റ പി.ഡബ്ലിയു.ഡി റോഡിലെ സ്‌കൈമാര്‍ട്ട് ഡവലപ്പേഴ്‌സ് 17 വരെ ജോലി ചെയ്തിരുന്ന വ്യക്തിയും പോസിറ്റീവ് ആയിട്ടുണ്ട.് മാനന്തവാടി വടേരി ശിവക്ഷേത്രത്തിന് സമീപത്തെ മെസ് ഹൗസ് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 19 വരെ ഇദ്ദേഹം ഇവിടെ ജോലി ചെയ്തിരുന്നതാണ്. ചീരാലിലെ സെയിന്റ് ജോണ്‍സ് സ്റ്റുഡിയോയില്‍ 20 വരെ ജോലി ചെയ്തിരുന്ന വ്യക്തി പോസിറ്റീവാണ്. ഇദ്ദേഹം
ചീരാല്‍ എം.എം സ്‌റ്റോഴ്‌സില്‍ 20 ന് 10 മാണിക്കും കേരളാ ഗ്രാമീണ്‍ ബാങ്ക് ചീരാല്‍ ബ്രാഞ്ചില്‍ 12.30 നും എത്തിയിട്ടുണ്ട്.
പാഴൂര്‍ സെയിന്റ് മാത്യൂസ് ഭവനില്‍ അന്തേവാസികളുമായി സമ്പര്‍ക്കമുള്ള വ്യക്തിക്ക് ഏപ്രില്‍ 22 ന് രോഗം സ്ഥിരീകരിച്ചു. തൊണ്ടര്‍നാട് നിരവില്‍പ്പുഴ പിലാക്കാവ് കോളനിയില്‍ കഴിഞ്ഞ 21 ന് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് 13 ല്‍ പരം വ്യക്തികളുമായി സമ്പര്‍ക്കമുള്ളതായാണ് കണ്ടെത്തല്‍.
പുല്‍പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ലെ മെമ്പര്‍ 21 ന് പോസിറ്റീവ് ആയിട്ടുണ്ട്. ഇദ്ദേഹം 20 ന് പുല്‍പള്ളി ടൗണില്‍ പോയിരുന്നതാണ്.
കമ്പളക്കാട് കൊഴിഞ്ഞങ്ങാട് കോളനിയില്‍ (വാര്‍ഡ് 11 ) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടെ 22 ന് രോഗബാധിതനായ വ്യക്തിക്ക് 12 ലധികം ആളുകളുമായി സമ്പര്‍ക്കമുണ്ട്. അമ്പലവയല്‍ അഡോറേഷന്‍ കോണ്‍വെന്റ് അന്തേവാസികളിലൊരാള്‍ പോസിറ്റീവ് ആണ്. 30 പേരുമായി സമ്പര്‍ക്കമുണ്ട്.