ഇന്നും നാളെയും ലോക്ക് ഡൗണിന് തുല്യം ;ജനങ്ങൾ പുറത്തിറങ്ങരുത്, വിവാഹ യാത്രകളിൽ ക്ഷണക്കത്ത്‌ നിർബന്ധം.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. പുറത്തിറങ്ങാതെ എല്ലാവരും വീട്ടില്‍ തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ ആരും പുറത്തിറങ്ങരുത്. ഈ ദിവസങ്ങള്‍ കുടുംബങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇന്നും നാളെയുമായി അത്യാവശ്യമല്ലാത്ത ഒരു യാത്രയും അനുവദിക്കുന്നതല്ല.

പ്രധാന നിയന്ത്രണങ്ങള്‍ ഇങ്ങനെ

മാര്‍ക്കറ്റുകള്‍, മാളുകള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കരുത്. അവശ്യ വസ്തുക്കള്‍ മുടങ്ങാതിരിക്കാന്‍ പ്രാദേശിക കടകള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ തുറക്കാം.

പാല്‍, പത്രം എന്നിവയുടെ വിതരണം അനുവദിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കാന്‍ തയ്യാറാകണം.

അനാവശ്യമായ യാത്രകളും പരിപാടികളും ഈ ദിവസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളുകള്‍ക്കുളളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്ര ചെയ്യുമ്ബോള്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍, ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയ്യില്‍ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.

ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധനാ സമയത്ത് യാത്രക്കാര്‍ക്ക് ടിക്കറ്റ് അഥവാ ബോര്‍ഡിങ് പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കാവുന്നതാണ്.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാവുന്നതാണ്. ഇതിനായി സത്യപ്രസ്താവന കയ്യില്‍ കരുതണം.

ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ മത്സ്യം എത്തിച്ച്‌ വില്‍പ്പന നടത്തുന്നതിന് തടസമില്ല. എന്നാല്‍, വില്‍പ്പനക്കാര്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ഹയര്‍സെക്കന്ററി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. അതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷകര്‍ത്താക്കള്‍ അവിടെ കൂട്ടംകൂടി നില്‍ക്കാതെ ഉടന്‍ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് കുട്ടികളെ വിളിക്കാന്‍ തിരിച്ചെത്തിയാല്‍ മതി. പരീക്ഷാകേന്ദ്രത്തിന് മുന്നില്‍ കുട്ടികളും രക്ഷകര്‍ത്താക്കളും തിരക്കുണ്ടാക്കാതെ സാമൂഹിക അകലം പാലിക്കേണ്ടതാണ്.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ

കാട്ടുചെടി എന്ന് കരുതി പറിച്ചെറിയരുത്; മില്ലി ഗ്രാമിന് വില 6000 വരെ: മുറികൂടിപച്ചയുടെ ഉപയോഗം ഇത്…

പണ്ടൊക്കെ മുത്തശ്ശിമാർ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും മുറിവ് പറ്റിയാല്‍ പറമ്ബില്‍ തന്നെയുള്ള ഒരു ഇല പിഴിഞ്ഞെടുത്ത സത്ത് ആ മുറിവില്‍ പുരട്ടി കെട്ടിവച്ച്‌ തരുമായിരുന്നു.എത്ര വലിയ മുറിവായാലും ഇങ്ങനെ കെട്ടിവച്ചാല്‍ മുറിവ് കരിയുകയും ചെയ്യും.

സംസ്ഥാനത്ത് ഈ വര്‍ഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം, കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 66 പേര്‍ക്ക് രോഗ ബാധയും

സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ നേരത്തെ ഉണ്ടായ ആശങ്കകള്‍ക്ക് ഒടുവില്‍ വ്യക്തത വരുത്തി.ഇതുവരെ 17 പേര്‍ക്ക് അമീബിക്ക് മസ്തിഷ്ക ജ്വരമുെട മരണമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ആദ്യം കണക്കുകളില്‍ രണ്ട് മരണങ്ങളേ മാത്രം സ്ഥിരീകരിച്ചതായിരുന്നെങ്കിലും, പ്രാഥമിക കണക്കുകളില്‍

കരാത്തേ ചാമ്പ്യൻഷിപ്പ് നടത്തി.

കൽപറ്റ: കെൻയുറി യു കരാത്തേ ഡോ ഫെഡറേഷന്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്.കെ.എം.ജെയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെൻ യു – റിയു

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ്‌ കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.