കൽപറ്റ : ഖുർആൻ സ്റ്റഡി സെന്റർ കേരള വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി. അനുമോദന യോഗം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുഹ്സിന.എം മാനന്തവാടി (ഒന്നാം സ്ഥാനം),സുഹറ ഇസ്ഹാഖ് പിണങ്ങോട് (രണ്ടാം സ്ഥാനം), ഷിബ്ന ഷമീം പിണങ്ങോട്, റമീല സി.കെ സുൽത്താൻ ബത്തേരി (മൂന്നാം സ്ഥാനം) എന്നിവർക്കുള്ള ഉപഹാരങ്ങൾ അഡ്വ. പി. ചാത്തുക്കുട്ടി നൽകി.ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിണ്ടൻറ് ടി.പി. യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ.സമീർ , പി.മുഹമ്മദ്, എം.പി അബൂബക്കർ,ഖാലിദ് ടി, തുടങ്ങിയവർ സംസാരിച്ചു.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന