ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊര്‍ജിത പാല്‍ പരിശോധന യജ്ഞം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉത്ഘാടനം ചെയ്തു.
കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ആഗസ്ത് 24 മുതല്‍ 30 വരെ എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5 മണി വരെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി പാല്‍ ഗുണ നിലവാരം പരിശോധിക്കാം. ഈ ദിവസങ്ങളില്‍ മാര്‍ക്കറ്റ് സാമ്പിള്‍ പരിശോധന നടത്തി ഗുണ നിലവാരം ഉറപ്പുവരുത്തുന്നതുമാണ്. ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈജി.കെ.എം, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഇ.എം പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







