സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ആദ്യ ഫല സൂചനകള്‍ അല്‍പ സമയത്തിനകം തന്നെ ലഭ്യമായിത്തുടങ്ങും. 8.30ഓടെ ആയിരിക്കും ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നത്
വയനാട്ടില്‍ യുഡിഎഫ് തന്നെയെന്ന് ടി സിദ്ദീഖ്
വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് ടി സിദ്ദീഖ്. കൽപ്പറ്റയിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സിദ്ദീഖ്.
കോഴിക്കോട് കൗണ്ടിങ്ങ് സെന്ററിൽ മൂന്ന് ഏജന്റുമാര്‍ക്ക് കൊവിഡ്
കോഴിക്കോട് സൗത്ത് കൗണ്ടിങ്ങ് സെന്ററിൽ കൗണ്ടിങ്ങ് ചുമതലക്കെത്തിയ മൂന്ന് ഏജന്റുമാർക്ക് കൊവിഡ്. കൗണ്ടിങ്ങ് സെന്ററിൽ ഒരുക്കിയ പരിശോധനാ കേന്ദ്രത്തിൽ പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ മാറ്റി പകരക്കാരെ നിയോഗിച്ചു.