പിണറായിയുടെ രണ്ടാം മന്ത്രിസഭയില്‍ ആരൊക്കെ..? ചരിത്രംകുറിച്ച് വനിതാ സ്പീക്കര്‍ക്കും സാധ്യത.

നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ എല്‍ഡിഎഫ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക്. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമാകും.

കൂടുതല്‍ കരുത്തോടെയുള്ള രണ്ടാം വരവില്‍ ക്യാപ്റ്റനൊപ്പമുള്ള ടീം അംഗങ്ങള്‍ ആരൊക്കെയാകുമെന്ന് കാത്തിരിക്കുകയാണ് കേരളം. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തീരുമാനം അധികം വൈകാന്‍ സാധ്യതയില്ല. നാളത്തെ സിപിഐഎം സെക്രട്ടേറിയറ്റ് പാര്‍ട്ടി മന്ത്രിമാരെ സംബന്ധിച്ച ഏകദേശ ധാരണയിലെത്തും. തുടര്‍ന്ന് സംസ്ഥാന കമ്മറ്റി ചേര്‍ന്ന് അനുമതി നല്‍കും. ഇതിനിടെ ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി, മുന്നണിയോഗം ചേരണം. നിലവിലെ 13 മന്ത്രിസ്ഥാനങ്ങള്‍ സിപിഐഎം നിലനിര്‍ത്തും. പരിചയ സമ്പന്നര്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാകും സിപിഐഎം പട്ടിക. മുഖ്യമന്ത്രിക്ക് പുറമെ കണ്ണൂരില്‍ നിന്ന് കേന്ദ്ര കമ്മറ്റിയംഗങ്ങളായ കെകെ ശൈലജ, എംവി ഗോവിന്ദന്‍ എന്നിവര്‍ ഉറപ്പ്.

കോഴിക്കോട് ജില്ലയില്‍ നിന്ന് ടിപി രാമകൃഷ്ണന്‍ മന്ത്രിസ്ഥാനം നിലനിര്‍ത്തിയേക്കും, വനിതാ പ്രാതിനിധ്യമെന്ന നിലയില്‍ കാനത്തില്‍ ജമീല പരിഗണിക്കപ്പെട്ടേക്കാം. മലപ്പുറത്ത് പി നന്ദകുമാര്‍, കെടി ജലീല്‍, പാലക്കാട് എംബി രാജേഷ് എന്നിവര്‍ക്കാണ് സാധ്യത. മറ്റൊരു കേന്ദ്ര കമ്മറ്റിയംഗം കെ രാധാകൃഷ്ണന്‍ തൃശൂരില്‍ നിന്ന് മന്ത്രിസഭയിലെത്തും. എസി മൊയ്തീന് ഒരവസരം കൂടി നല്‍കാനും സാധ്യതയുണ്ട്. എറണാകുളത്ത് നിന്ന് സെക്രട്ടേറിയറ്റ് അംഗം പി രാജീവ് മന്ത്രിസഭയിലെത്തും. ഇടുക്കിയിലെ പ്രാതിനിധ്യം നിലവിലെ മന്ത്രി എംഎം മണി തന്നെ. കോട്ടയത്ത് വിഎന്‍ വാസവന്‍, ആലപ്പുഴ സജി ചെറിയാന്‍ പത്തനംതിട്ട വീണാ ജോര്‍ജ് എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലാണ്.

ചരിത്രം കുറിച്ച് ഒരു വനിതാ സ്പീക്കറെ സഭയ്ക്ക് സമ്മാനിക്കാന്‍ സിപിഐഎം തീരുമാനിച്ചാല്‍ വീണാ ജോര്‍ജ്ജിന് സാധ്യതയേറും. കൊല്ലത്ത് നിന്ന് ആദ്യമായി ജയിച്ചെത്തിയ സെക്രട്ടേറിയറ്റ് അംഗം കെഎന്‍ ബാലഗോപാല്‍ മന്ത്രിയാകും. തലസ്ഥാനത്തിന് മന്ത്രിസഭയിലെ പ്രാതിനിധ്യം ആരിലൂടെ എന്നതാണ് ശ്രദ്ധേയം. സീറ്റ് നിലനിര്‍ത്തിയ കടകംപള്ളി സുരേന്ദ്രനോ നേമം പിടിച്ചെടുത്ത വി ശിവന്‍ കുട്ടിയോ ആകാം. അപ്രതീക്ഷിയായി ഒരു പുതുമുഖം ജില്ലയില്‍ നിന്ന് മന്ത്രിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

നാലു സ്ഥാനങ്ങളാകും സിപിഐക്ക് ലഭിക്കുക. ഇ ചന്ദ്രശേഖരനെ നിലനിര്‍ത്തിയാല്‍ പി പ്രസാദ്, ചിഞ്ചുറാണി, കെ രാജന്‍ എന്നിവര്‍ മന്ത്രിസഭയിലെ പുതുമുഖങ്ങളായെത്തും. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങള്‍ക്ക് അവകാശ വാദം ഉന്നയിക്കുന്നെങ്കിലും ഒന്നേ ലഭിക്കാനിടയുള്ളു. ജെഡിഎസ്, എല്‍ജെഡി, എന്‍സിപി എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും. ഒറ്റക്കക്ഷി അംഗങ്ങള്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയാല്‍ ആരെയൊക്കെ പരിഗണിക്കും എന്നത് കാത്തിരുന്ന് കാണേണ്ടി വരും, രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ചേര്‍ന്ന് കേവല ഭൂരിപക്ഷം ഉള്ളതിനാല്‍.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.

ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല

ഭാര്യയേയും,ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മർദനം; യുവാവ് അറസ്റ്റിൽ

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേ ൽപ്പിച്ചു. മേപ്പാടി പോലീസ് ‌സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ,

സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൗദി അറേബ്യ: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന്

മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ പരിപാടി, ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

കാവുംമന്ദം: മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവികളുടെ സാന്നിധ്യം

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ വരുന്ന സ്വർഗ്ഗകുന്ന് ജല ശുദ്ധീകരണ ശാല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി യുഡബ്ല്യുഎസ്എസ് കൽപ്പറ്റ പരിധിയിൽ നാളെ (സെപ്റ്റംബർ 17) ജലവിതരണം മുടങ്ങും.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.