പൊതുവിൽ എല്ലാവര്‍ക്കും കണ്ട് വരുന്ന ഒരു സാധാരണ അസുഖമാണ് തല വേദന. പല കാരണങ്ങൾ കൊണ്ടാണ് തല വേദന അനുഭവപ്പെടുന്നത്. ഒന്നുറങ്ങിയാല്‍ മാറും എന്നാണ് തലവേദന വന്നാല്‍ പൊതുവേ പറയുന്നത്. എല്ലാ തലവേദനകള്‍ക്കും ചികിത്സ വേണ്ട. എന്നാല്‍ ചില തലവേദന അങ്ങിനെ അല്ല. അൽപ്പം ഗൗരവമായി തന്നെ കാണണം.. തലവേദന എപ്പോള്‍ അപകടകരമാകുന്നു..?
അപകടങ്ങൾ, വീഴ്ചകൾ എന്നിവയോടനുബന്ധിച്ചുള്ള തലവേദന
പെട്ടെന്ന് തുടങ്ങിയ അസഹ്യമായ തലവേദന
ഗർഭകാലത്തോ പ്രവസവത്തോടോ അനുബന്ധിച്ചുള്ള തലവേദന
പനി, കഴുത്തുവേദന, വെളിച്ചം കാണുന്നതിനു ബുദ്ധിമുട്ട് എന്നിവയോടുകൂടിയ തലവേദന
തലവേദനയോടൊപ്പം കാഴ്ചക്കുറവ് അല്ലെങ്കിൽ രണ്ടായിക്കാണുക
തലവേദനയോടൊപ്പം ബോധത്തിൽ വ്യത്യാസം വരുന്നുണ്ടെങ്കിൽ
തലവേദനയോടൊപ്പം വീണ്ടും വീണ്ടും ഛർദിയുണ്ടാകുക
തലവേദനയോടൊപ്പം ശരീരത്തിന് ബലക്കുറവ് ഉണ്ടെങ്കിൽ
രാത്രിയിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുന്ന തലവേദന
വീഴ്ച ഉണ്ടായതിനു ശേഷമുണ്ടാകുന്ന തലവേദന.