പൊഴുതനയില്‍ വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ഡിവൈഎഫ്‌ഐ പൊഴുതന മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.കൃഷിയിടങ്ങളും,കുടിവെള്ള സ്രോതസുകളും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.ഉള്‍പ്രദേശങ്ങളില്‍ രാത്രി പുറത്തിറങ്ങുവാനും യാത്ര ചെയ്യുവാനും ജനങ്ങള്‍ക്ക് സാധിക്കുന്നില്ല.കഴിഞ്ഞ ദിവസം പെരുങ്കോടയില്‍ വൈത്തിരി-ബാണാസുര റോഡിലേക്ക് ആനകള്‍ കൂട്ടത്തോടെ ഇറങ്ങിയതും ആനോത്ത് അമ്മാറയില്‍ പൊരുതിയില്‍ സൈദലവിയുടെ വീട്ടുമുറ്റത്തുള്ള വാഹനവും മതിലും കാട്ടാന തകര്‍ത്തതും പ്രദേശത്ത് ഭീതി പരത്തിയിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ അടിയന്തിരമായി ഫെന്‍സിങ് ഉള്‍പ്പെടെയുള്ള വന്യമൃഗ പ്രതിരോധ സംവിധാനം വനാതിര്‍ത്തികളില്‍ സ്ഥാപിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ പൊഴുതന കമ്മിറ്റി ഡിഎഫ്ഒ ക്ക് നിവേദനം നല്‍കിയത്.

രമേശ് ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു.
മാനന്തവാടി: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് രമേശ് ചെന്നിത്തല സമരിട്ടൻ ഭവനിൽ എത്തിയത്. സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ