ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് മെയ് 31 വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സാമാന്യം നല്ല മഴ ലഭിച്ചതിനെ തുടര്‍ന്ന് വരള്‍ച്ചാ സാധ്യത കുറഞ്ഞതിനാലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും അനുമതി നേടിയതിന് ശേഷം മാത്രമാണ് കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതെന്ന് ഉറപ്പാക്കണം. ഭൂജലവകുപ്പ്, രജിസ്ട്രേഡ് ഏജന്‍സികള്‍ എന്നിവ മുഖേനയുള്ള കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കാവൂ എന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.